SCHOOL SASTHROLSAVAM 2015

Thursday 5 November 2015

കൊല്ലം റവന്യൂജില്ലാ ഐ.ടി.മേള - മത്സര സമയക്രമം

കൊല്ലം ജില്ലാ ശാസ്ത്രോത്സവം 2015 മായി ബന്ധപ്പെട്ടു നടക്കുന്ന ഐ.ടി മേള 2015 നവംബര്‍ 12,13 തീയതികളില്‍ പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. പതിന്നാല് ഇനങ്ങളിലായി വിവിധ സബ് ജില്ലകളില്‍ നിന്ന് യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 500 കുട്ടികളോളം പങ്കെടുക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ടിതമായാണ് എല്ലാ മതസരങ്ങളും നടക്കുക. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, വെബ് ഡിസൈനിംഗ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, ഐ.റ്റി പ്രോജക്റ്റ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ജില്ലാ മേളയോടനുബന്ധിച്ചുള്ള യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ തല ക്വിസ് മത്സരങ്ങള്‍ നവംബര്‍ 9 നു രാവിലെ 10.00 മുതല്‍ കൊല്ലം പട്ടത്താനത്തുളള ജില്ലാ ഐ.ടി റിസോഴ്സ് സെന്ററില്‍ വച്ചു നടക്കും.

No comments:

Post a Comment